സാഹിത്യ വായന തുടങ്ങാൻ നല്ലത് പമ്മന്റെ നോവലുകൾ ആണെന്ന് പണ്ടൊരു പുസ്തക ശാലയിൽ പോയപ്പോൾ ഒരാൾ പറഞ്ഞിരുന്നു. അത് കൊണ്ട് ഗ്രന്ഥശാലകൾ ആ തരത്തിൽ ഉള്ള പുസ്തകങ്ങൾ കുറെ വാങ്ങിക്കാറുണ്ട് എന്ന് കേട്ടിരുന്നു.
ഇന്നലെ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ, ആശാൻ ചിത്രം വര വീണ്ടും തുടങ്ങി, ഇപ്പോൾ നഗ്ന ചിത്രങ്ങൾ ആണ് വരച്ച് തുടങ്ങിയത്. അപ്പോൾ ഒരു ആവശ്യത്തോട് കുറച്ച് കാലം മുന്നോട്ട് പോവും, കയ്യൊന്ന് വഴങ്ങി വന്നതിന് ശേഷം മറ്റ് ചിത്രങ്ങളിലേക്ക് പോവാം എന്ന് പറഞ്ഞു.
ഞാൻ ഇടക്ക് പോവുന്ന ഒരു കട അടച്ചു.
വീട്ടുകാർ ഇനി അങ്ങനെ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ ഇതൊന്ന് കാണാൻ പറഞ്ഞാൽ മതി.
youtu.be/_leDTxWxk1M?...
പണ്ട് പശു വളർത്താൻ ആയിരുന്നു താൽപര്യം. ഡിഗ്രി കഴിഞ്ഞ ഉടനെ അതിനുള്ള കാര്യങ്ങൾ ചെയ്യാൻ പോയപ്പോൾ വീട്ടുകാർ തടഞ്ഞു. പിന്നെ ഉന്തി തള്ളി പിജി ചെയ്തു, ഇപ്പോൾ 10 വർഷം ആയി ജോലി ചെയ്യുന്നു.
കഴുത വളർത്തലിനെ പറ്റിയുള്ള വാർത്ത കേട്ടപ്പോൾ ഒന്ന് കൂടി പഴയ ആഗ്രഹം ഉണർന്നു വന്നിട്ടുണ്ട്.
Santhosh George Kulangara speaks at the panel session titled യുവാക്കൾക്ക് വേണ്ടാതാവുന്ന കേരളം | The Exodus of the Malayalee Youth.
Panellists: Santhosh George Kulangara, Habeeb Rahman, Sunaina Shahida Ikbal
Moderator: Dr. Shaji Jacob
#WLF2024 #wayanadliteraturefestival #WLF #kerala #education #keralaPolitics
മാതൃഭൂമി ആയിരുന്നു വീട്ടിൽ വരുത്തിയിരുന്നത്. വീരേന്ദ്രകുമാർ എൽഡിഎഫിന്റെ കൂടെ പോയപ്പോൾ പത്രം മാറ്റി മനോരമയാക്കി. ഇപ്പോൾ മകൻ മനം മാറ്റത്തിന് ചിന്തിക്കുന്നു എന്ന് കേൾക്കുന്നു. പിന്നെയും മാതൃഭൂമിയിലേക്ക് മാറുമോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്.
മാർച്ച് 3, ലോക കേൾവി ദിനം. കമ്മ്യൂണിറ്റിയിൽ നിന്നും ക്ലാസ് റൂമിലേക്ക് എന്ന തീം വെച്ച് കുട്ടികളുടെ കേൾവിയുമായി ബന്ധപ്പെട്ട ക്യാംപെയ്ൻ ആണ് ഈ വർഷം ലോക ആരോഗ്യ സംഘടന മുന്നോട്ട് വെച്ചിട്ടുള്ളത്.
യുദ്ധത്തോട് അനിഷ്ടം തന്നെയാണ്, സ്കോർ ബോർഡിലെ വെറും സംഖ്യ മാത്രമാവുന്ന മരണങ്ങൾ, ജീവൻ ബാക്കിയാവുന്ന ജനത്തിന്റെ ദുരിതം, പൊതുനന്മയ്ക്കായി ചെലവാക്കാനുള്ള പണം പൊട്ടിച്ചു കളഞ്ഞുണ്ടാക്കുന്ന വൻ സാമ്പത്തികപ്രതിസന്ധികൾ, അങ്ങനെയങ്ങനെ. അതേ സമയം ഈ സ്വേച്ഛാധിപതികളൊക്കെ ഇങ്ങനെ തമ്മിൽ തല്ലീം കുത്തീം ചാവുമായിരിക്കും എന്നൊരു പ്രതീക്ഷയും തോന്നിപ്പോവുന്നുണ്ട്! ശരിക്കും യുദ്ധക്കൊതിയന്മാരായ ഭരണാധികാരികൾ നേരിട്ട് മരണം വരെ ഗുസ്തി പിടിക്കുന്ന ഏർപ്പാടാക്കി യുദ്ധത്തെ മാറ്റണം. വേണേൽ ആർപ്പുവിളി വെച്ച് ദേശസ്നേഹമളന്നോട്ടെ.
അതേ.
സുഹൃത്തും കുടുംബവും വീട്ടിൽ വന്നു. ഞാൻ വീടിലെത്തി സോക്സ് അഴിച്ച് ഹാളിന്റെ മൂലയ്ക്ക് ഇട്ടിരുന്ന ഫ്രിഡ്ജിന്റെ ഡോർ തുറന്ന് അകത്തിട്ട് അടച്ചു.
അപ്പോൾ സുഹൃത്തിന്റെ മോൾ, അമ്മേ അങ്കിൾ എന്തിനാ സോക്സ് ഫ്രിഡ്ജിൽ വെക്കുന്നത് എന്ന്.
പൈസക്കാർക്ക് എന്തും ആവാല്ലോ എന്ന് അവൾ, നന്നാക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് അവിടെ മൂലയ്ക്കിട്ടതാണെന്ന് എനിക്കല്ലേ അറിയൂ.
അടുത്ത് 1 രൂപ ഒക്കെയാണ് കിട്ടുന്നത്. മുന്നെ കിട്ടിയിട്ടുണ്ട്.
വയനാട് ടൗണ്ഷിപ് പ്രൊജക്ടിൽ മലയാളികൾക്ക് അഭിമാനം കൊള്ളാവുന്ന പ്രധാന കാര്യം, അതിന്റെ ഫണ്ട് ഭൂരിഭാഗവും നമ്മുടെ നാട്ടുകാർ തന്നെ പിരിച്ച് ഉണ്ടാക്കിയതാണ് എന്നതാണ്. സ്റ്റേറ്റ് ഗവ പോലും വളരെ ചെറിയൊരു തുക ആണ് സംഭാവന ചെയ്തിട്ടുള്ളത്.
മൂന്ന് ദിവസം മുൻപ് 34 ൽ എത്തി.
അയാൾ കഥയെഴുതുകയാണ് എന്ന സിനിമ ആണ് അവസാനമായി കണ്ടത്. പണ്ട് കാലത്ത് ഞങ്ങടെ നാട്ടിൽ വർഷത്തിൽ രണ്ടോ മൂന്നോ സിനിമ ഇങ്ങനെ വരും. നടന്നും ജീപ്പിലും ലോറിയിലും ഒക്കെ പോയത് ഓർമയിലുണ്ട്.
വീഡിയോ എടുത്ത് സൂക്ഷിച്ചോ, ഫൈൻ അടിക്കുന്നതിന്റെ 25% തെളിവ് കൊടുക്കുന്ന ആൾക്ക് കിട്ടും. 2500 ചുളുവിൽ ഉണ്ടാക്കാം.
കേരളം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ദേശീയ തലത്തിൽ ചർച്ച ആയത്,
പ്രഭാവതിയമ്മയുടെ ട്രാഫിക് നിയന്ത്രണം, ബസിലെ തീ അണയ്ക്കുന്ന നാട്ടുകാരുടെ ഇടപെടൽ, അവയവ ദാനം ചെയ്ത ആലിൻ ഒക്കെയാണ്.
അതിനിടെയാണ് ഹേറ്റ് സ്റ്റോറിയുമായി മറ്റൊരു കൂട്ടർ എത്തിയത്.
ഓട്ടോമാറ്റിക് ഓഡിയോമെട്രി എന്നൊരു സംഭവം ഇന്നില്ല. ഓഡിയോമെട്രി സബ്ജെക്റ്റീവ് ടെസ്റ്റ് ആണ്. നിങ്ങൾ എങ്ങനെ റെസ്പോണ്ട് ചെയ്യുന്നുവോ അങ്ങനെ ആയിരിക്കും റിപ്പോർട്ട് വരിക.
ഇന്നലെ ഒരുത്തൻ വന്ന് എന്നോട് കയർത്ത് പോയി. ഞാൻ ഓഡിയോമീറ്റർ ഉണ്ടാക്കുന്ന വ്യക്തിയാണ്, അതോണ്ട് മെഷീന്റെ പ്രവർത്തനം ഒക്കെ അറിയാം എന്നൊക്കെ പറഞ്ഞാണ് വാദം. അത് കേട്ടപ്പോൾ, ഞാൻ പോളിടെക്നിക് പഠിച്ചിട്ടുണ്ട് എന്ന ഫേമസ് ഡയലോഗ് ഓർമ വന്നു.
എന്തായാലും ആശാൻ ഞാൻ പറഞ്ഞത് ഒന്നും മനസ്സിലാക്കിയിട്ടില്ല, ഇനി ഡോക്ടറുടെ അടുത്ത് പോയി വാങ്ങി കൂട്ടിക്കോളും.
നമ്മളിലേക്ക് എത്തുന്ന വാർത്തകളും ഉണ്ട്, നമ്മൾ തേടി കണ്ടെത്തുന്ന വാർത്തകളും ഉണ്ട്. രണ്ടും തമ്മിൽ നല്ല അന്തരം ഉണ്ടാവുന്നുണ്ട് എന്നാണ് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
തുറന്നില്ലേ, ആരേം കാണാനില്ല.
ബേബി ഒരു വഴിക്ക് എയറിൽ നിന്ന് ഇറങ്ങിയപ്പോൾ വേണുഗോപാൽ മറ്റൊരു വഴിക്ക് എയറിൽ എത്തിയിട്ടുണ്ട്.
പ്രഭാവതിയമ്മ ഇടക്കിടെ ചെയ്യുന്ന കാര്യം ആരോ എടുത്ത് വീഡിയോ ഇട്ടപ്പോൾ വൈറൽ ആയി. അത് കഴിഞ്ഞ് ഇന്നലെ ഒരു മീഡിയ അവർ ഇന്നും അതെ കാര്യം ചെയ്തു എന്ന് പറഞ്ഞ് വീഡിയോ ഇട്ടു. അതിന്റെ താഴെ ഓവർ ആക്കല്ലേ, ഒരിക്കൽ വൈറൽ ആയി എന്ന് കരുതി എന്നും ചെയ്താൽ കയ്യടി കിട്ടില്ല എന്നൊക്കെ കമന്റ് ഇടുന്ന സോഷ്യൽ മീഡിയ ജീവികൾ. 😂😂😂
തൊഴിലാളിയെ ബൂർഷ്വ എന്നോ, കുലംകുത്തി എന്നോ മറ്റോ വിളിക്കാമായിരുന്നു.
മാങ്കൂട്ടത്തിലിനെ ഒക്കെ വിളിച്ച് വെളുപ്പിക്കുന്നുണ്ട്.
ഹാഷ്മി ഒക്കെ ഇത്രയും അധഃപതിച്ചു പോയോ.
ഹാ കഷ്ടം എന്നേ പറയാനുള്ളൂ.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ഓഫീസിൽ ഇ ഡി റെയ്ഡിനിടെ ആണ് വെടി ഉതിർത്തു മരണപ്പെട്ടത്.
ആദരാഞ്ജലികൾ 🌹
എനിക്ക് ആകെ 4 പോസ്റ്റുകൾ മാത്രമേ കാണാൻ പറ്റുന്നുള്ളൂ. ലൈക്കുകൾ കുറയാൻ കാരണം അതാണ്. നിങ്ങൾ ക്ഷമിക്കുമല്ലോ.
മമ്മൂട്ടിക്ക് പദ്മഭൂഷൺ കിട്ടി എന്ന് കണ്ടപ്പോൾ സന്തോഷിച്ച് വന്നതാണ്. അതിപ്പോ പോയല്ലോ.😬
മിക്കതും പോയി, പാർട്സ് കിട്ടാനൊക്കെ പണിയായത് കൊണ്ട് വർക്ക് ഷോപ്പിൽ ഉണ്ട് കുറെ എണ്ണം.
അതെ, എന്നിട്ട് അതിൽ നിന്നും കിട്ടുന്ന മണ്ടത്തരങ്ങൾ വലിയ കാര്യമെന്നോണം വിളിച്ച് പറഞ്ഞ് നടക്കും. 😂
കോവിഡിന് ശേഷം മംഗലാപുരം പോക്ക് കുറഞ്ഞിട്ടുണ്ട്. ബോർഡർ ക്ലോസ് ചെയ്തത് ഒക്കെ ജനങ്ങളുടെ മനസ്സിൽ ഉണ്ട്. കാസർഗോഡ് ആസ്റ്റർ വന്നതോട് കൂടി പിന്നെയും ഒഴുക്ക് കുറയും എന്നാണ് തോന്നുന്നത്.